കളിയിക്കാവിള കൊലപാതകം: ആറു പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

12:49 AM Jul 11, 2020 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: ക​​ളി​​യി​​ക്കാ​​വി​​ള​​യി​​ൽ ത​​മി​​ഴ്നാ​​ട് പോ​​ലീ​​സി​​ലെ സ്പെ​​ഷ​​ൽ സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ വി​​ൽ​​സ​​ണെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ഐ​​എ​​സ് ഭീ​​ക​​ര​​ൻ ഉ​​ൾ​​പ്പെ​​ടെ ആ​​റു പേ​​ർ​​ക്കെ​​തി​​രേ ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി(​​എ​​ൻ​​ഐ​​എ) കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ച്ചു.

അ​​ബ്ദു​​ൾ ഷ​​മീം(30), വൈ. ​​തൗ​​ഫീ​​ഖ്(27), ഐ​​എ​​സ് ഭീ​​ക​​ര​​ൻ ഖാ​​ജാ മൊ​​ഹി​​ദീ​​ൻ(53), ജാ​​ഫ​​ർ അ​​ലി(26), മെ​​ഹ്ബൂ​​ബ് പാ​​ഷ(48), ഇ​​ജാ​​സ് പാ​​ഷ(46) എ​​ന്നി​​വ​​ർ​​ക്കെ​​തി​​രെ​​യാ​​ണു ചെ​​ന്നൈ​​യി​​ലെ പ്ര​​ത്യേ​​ക എ​​ൻ​​ഐ​​എ കോ​​ട​​തി മു​​ന്പാ​​കെ കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ച്ച​​ത്.

2020 ജ​​നു​​വ​​രി എ​​ട്ടി​​ന് ക​​ളി​​യി​​ക്കാ​​വി​​ള മാ​​ർ​​ക്ക​​റ്റ് റോ​​ഡ് ചെ​​ക് പോ​​സ്റ്റി​​ൽ ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന വി​​ൽ​​സ​​നെ അ​​ബ്ദു​​ൾ ഷ​​മീം, തൗ​​ഫീ​​ക്ക് എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. 2020 ജ​​നു​​വ​​രി 15ന് ​​ഇ​​രു​​വ​​രും അ​​റ​​സ്റ്റി​​ലാ​​യി. ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​നു എ​​ൻ​​ഐ​​എ ത​​മി​​ഴ്നാ​​ട് പോ​​ലീ​​സി​​ൽ​​നി​​ന്നു കേ​​സ് ഏ​​റ്റെ​​ടു​​ത്തു.