തമിഴ്നാട്ടിൽ രോഗികൾ ഒന്നേകാൽ ലക്ഷം പിന്നിട്ടു
12:38 AM Jul 10, 2020 | Deepika.com
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം ഒന്നേകാൽ ലക്ഷം പിന്നിട്ടു. ഇന്നലെ 65 പേർ മരിച്ചു. ആകെ മരണം 1765. ഇന്നലെ 4231 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,26,581. ചെന്നൈയിൽ ഇന്നലെ 1216 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 73,728. ഇന്നലെ 42,369 സാംപിളുകൾ പരിശോധിച്ചു. ആകെ പരിശോധന 15 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലെ തമിഴ്നാട്ടിൽ മരിച്ചവരിൽ 25 ദിവസം പ്രായമുള്ള പെൺകുഞ്ഞും ഉൾപ്പെടുന്നു. മൂന്നു പേർ 32-39 പ്രായക്കാരാണ്. സംസ്ഥാനത്ത് ചികിത്സയിലുള്ള് 46,652 പേരാണ്.