ന്യൂഡൽഹി: ഡിപ്ലോമാറ്റിക് ബാ ഗേജ് വഴിയുള്ള സ്വർണക്കള്ളക്കടത്ത് കേസിൽ ഡൽഹിയിലും തിരക്കിട്ട ചർച്ചകൾ. വിഷയത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ധനമന്ത്രി നിർമല സീതാരാമനും കൂടിക്കാഴ്ച നടത്തി. കേസിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്.
കസ്റ്റംസ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയശേഷം സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് സൂചന.
സ്വർണക്കള്ളക്കടത്ത് സംഭവത്തിൽ യുഎഇ പ്രതികരിച്ചതിനു പിന്നാലെയാണ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗ് വഴിയാണ് സ്വർണക്കടത്ത് നടന്നിരിക്കുന്നതെന്നതിനാൽ വലിയ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ ഈ കേസിനെ നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി. മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യത്തിൽ പരോക്ഷ നികുതി ബോർഡിനോടു ധനമന്ത്രി വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ട്.
കേന്ദ്രം ഇടപെടുന്നു
12:34 AM Jul 09, 2020 | Deepika.com