ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രി പി. തങ്കമണിക്കും ഗുജറാത്ത് ആദിവാസക്ഷേമമന്ത്രി രമൺ പട്കറിനും കോവിഡ് സ്ഥിരീകരിച്ചു. തങ്കമണി രോഗലക്ഷണങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ഇന്നലെയാണു പരിശോധനാഫലം വന്നത്. തമിഴ്നാട് വിദ്യാഭ്യാസമന്ത്രി കെ.പി. അൻപഴകനു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വൽസദ് ജില്ലയിൽനിന്നുള്ള എംഎൽഎയാണ് രമൺ പട്കർ. മന്ത്രിസഭ ചേരാനിരിക്കെയായിരുന്നു സംഭവം.
രോഗം സ്ഥിരീകരിച്ചയുടൻ ഇദ്ദേഹത്തെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു.
തമിഴ്നാട്, ഗുജറാത്ത് മന്ത്രിമാർക്കു കോവിഡ്
12:32 AM Jul 09, 2020 | Deepika.com