പാക് ഷെല്ലാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
12:32 AM Jul 09, 2020 | Deepika.com
ജമ്മു: ജനവാസകേന്ദ്രങ്ങൾക്കു നേർക്ക് പാക് സൈന്യം നടത്തിയ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. സാഗ്ര ഗ്രാമവാസി രേഷാം ബി(65) ആണു പൂഞ്ച് ജില്ലയിൽ കൊല്ലപ്പെട്ടത്. വീട്ടുവളപ്പിൽ മോർട്ടാർ ഷെൽ പതിച്ചാണ് ഇവർ മരിച്ചത്. മൂന്നു നാട്ടുകാർക്കു പരിക്കേറ്റു.