വാതകച്ചോർച്ച: എൽജി പോളിമേഴ്സ് സിഇഒ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ
12:14 AM Jul 08, 2020 | Deepika.com
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് എൽജി പോളിമേഴ്സ് കന്പനിയിൽ സ്റ്റൈറീൻ വാതകം ചോർന്ന് 12 പേർ മരിച്ച അപകടത്തിൽ കന്പനി സിഇഒ, രണ്ടു കന്പനി ഡയറക്ടർമാർ, എട്ട് ഉദ്യോഗസ്ഥർ എന്നിവർ അറസ്റ്റിലായി. മേയ് ഏഴിനു പുലർച്ചെയായിരുന്നു അപകടം. വിഷവാതകം ശ്വസിച്ച 585 പേർ ആശുപത്രിയിലായി.