മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഇന്നലെ 224 പേർ മരിച്ചു. ആകെ മരണം 9250. ഇന്നലെ 5134 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 2,17, 121. സംസ്ഥാനത്ത് 89,294 പേരാണു ചികിത്സയിലുള്ളത്.
മുംബൈയിൽ രണ്ടുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കിൽ രോഗികൾ
മുംബൈയിൽ രണ്ടുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കിൽ രോഗികൾ. ഇന്നലെ 806 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 86,132. ഇന്നലെ 64 പേർ മരിച്ചതോടെ ആകെ മരണം 4999 ആയി. മേയ് 13ന് മുംബൈയിൽ 800 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് 11ന് ആയിരുന്നു മുംബൈയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. മാർച്ച് 17ന് ആദ്യ മരണം സംഭവിച്ചു. മുംബൈ നഗരത്തിൽ 22,996 പേരാണു ചികിത്സയിലുള്ളത്.
ധാരാവിയിൽ ഇന്നലെ ഒരേയൊരു രോഗി മാത്രം
രാജ്യത്ത് കോവിഡ് വ്യാപനത്തിനിടെ ധാരാവിയിൽനിന്ന് ആശ്വാസവാർത്ത. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ ഇന്നലെ ഒരാൾക്കുമാത്രമാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 2235 ആയി.
ഏപ്രിൽ അഞ്ചിനായിരുന്നു ഇതിനു മുന്പ് ധാരാവിയിൽ ഒരേയൊരു കോവിഡ് കേസ് മാത്രം റിപ്പോർട്ട് ചെയ്തത്. 352 പേരാണു ധാരാവിയിൽ ചികിത്സയിലുള്ളത്. 1735 പേർ സുഖം പ്രാപിച്ചു. ഏപ്രിൽ ഒന്നിനായിരുന്നു ധാരാവിയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിൽ ഇന്നലെ 224 മരണം
12:14 AM Jul 08, 2020 | Deepika.com