വിമാനത്താവള പ്രവർത്തനത്തിൽ ക്രമക്കേട്: ജിവികെ ഗ്രൂപ്പ്, എംഐഎൽ എന്നിവർക്കെതിരേ ഇഡി കേസ്
12:14 AM Jul 08, 2020 | Deepika.com
ന്യൂഡൽഹി: മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 705 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ജിവികെ ഗ്രൂപ്പ്, മുബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (എംഐഎഎൽ) എന്നിവയ്ക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പണത്തട്ടിപ്പ് കേസ് ഫയൽ ചെയ്തു. ഇരു സ്ഥാപനങ്ങൾക്കെതിരേ സിബിഐ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്ന് ഇഡിയും ഇൻഫർമേഷൻ റിപ്പോർട്ട് ഫയൽ ചെയ്തിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽനിന്ന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്ന് ജിവികെ വക്താവ് അറിയിച്ചു.