സുശാന്ത് കേസ്: ബൻസാലിയെ ചോദ്യംചെയ്തു
12:35 AM Jul 07, 2020 | Deepika.com
മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ ഇന്നലെ ബാന്ദ്ര പോലീസ് ചോദ്യം ചെയ്തു.രജ്പുതിനെ നായകനാക്കി നാലു സിനിമകൾ നിർമിക്കാൻ ബൻസാലി തീരുമാനിച്ചിരുന്നു. എന്നാൽ, തീയതി സംബന്ധിച്ചും മറ്റുമുള്ള തർക്കത്തിനിടെ ഈ പ്രോജക്ടുകൾ താൻ ഉപേക്ഷിക്കുകയായിരുന്നുവെന്നു ബൻസാലി പറഞ്ഞു.