മുൻ ഗോവ ആരോഗ്യമന്ത്രി സുരേഷ് അമോൻകർ കോവിഡ് ബാധിച്ച് മരിച്ചു
12:34 AM Jul 07, 2020 | Deepika.com
പനാജി: മുൻ ഗോവ ആരോഗ്യമന്ത്രി സുരേഷ് അമോൻകർ(68) കോവിഡ് ബാധിച്ചു മരിച്ചു. ജൂൺ അവസാനമായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം മരിച്ചു. ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനാണ് ഇദ്ദേഹം. 1999ലും 2002ലും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.