കൊല്ലപ്പെട്ട രണ്ടു ഭീകരർക്കു കോവിഡ്
12:25 AM Jul 06, 2020 | Deepika.com
ശ്രീനഗർ: കാഷ്മീരിലെ കുൽഗാം ജില്ലയിൽ ശനിയാഴ്ച സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു ഹിസ്ബുൾ മുജാഹിദീൻ ഭീകരർക്കു കോവിഡ് സ്ഥിരീകരിച്ചു. വിദേശിയായ ഹൈദർ എന്ന അലി ഭായ്, ഹിലാൽ അഹമ്മദ് മാലിക് എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരുടെ സ്രവ സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നലെ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.