ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1510 ആയി. ഇന്നലെ മാത്രം 60 പേർ മരിച്ചു. ഇന്നലെ 4150 പേർക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ രോഗികൾ 1,11,151. ചെന്നൈയിൽ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായത് ആശ്വാസമായി. ഇന്നലെ 1713 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. തലേ ദിവസം 1842 രോഗികളുണ്ടായിരുന്നു. അതിനു മുന്പുള്ള ദിവസങ്ങളിൽ ചെന്നൈയിൽ പ്രതിദിനം രണ്ടായിരത്തിലധികം പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു.
മഹാരാഷ്ട്രയിൽ ഇന്നലെ 6555 പേർക്കാണു രോഗം ബാധിച്ചത്. ഇന്നലെ 151 പേർ മരിച്ചു. ആകെ മരണം 8822. സംസ്ഥാനത്ത് ആകെ രോഗികൾ 2,06,619 ആയി. 86,057 പേരാണു ചികിത്സയിലുള്ളത്. ഇതുവരെ 11 ലക്ഷത്തിലധികം പേർക്ക് പരിശോധന നടത്തി.
തമിഴ്നാട്ടിൽ കോവിഡ് മരണം 1500 പിന്നിട്ടു
12:25 AM Jul 06, 2020 | Deepika.com