മുംബൈ: മുംബൈ നഗരത്തിലും സമീപപ്രദേശങ്ങളിലും മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിൽ ജനജീവിത് ദുസഹമായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
നഗരപ്രാന്തതത്തിലുള്ള പൊവായി തടാകം നിറഞ്ഞു. മുംബൈയിൽ അടുത്ത രണ്ടു ദിവസംകൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
മുംബൈയിലെ ചെന്പൂർ, വദാല, ധാരാവി, അന്ധേരി, ഹിന്ദ്മാതാ ജംഗ്ഷൻ, ഖാർ സബ്വേ, മിലാൻ സബ്വേ, ദഹിസാർ സബ്വേ എന്നിവിടങ്ങളിലാണു വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്.
മുംബൈയിൽ കനത്ത മഴ, വെള്ളക്കെട്ട്
12:25 AM Jul 06, 2020 | Deepika.com