ന്യൂഡൽഹി: ഒറ്റദിവസംകൊണ്ട് 22,771 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 6,58,651 ലെത്തി. മരണം 18,851 ആയതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. ഇന്നലെ 14,335 പേർ രോഗമുക്തി നേടിയതോടെ ആശുപത്രിവിട്ടവരുടെ മൊത്തം സംഖ്യ 3,94,226 ലെത്തി. രോഗമുക്തി നേടുന്നവരുടെ നിരക്ക് 60.81 ലെത്തിയെന്നും പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ വിദേശികളും ഉൾപ്പെടുന്നുവെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
ജൂലൈ വരെ 2,42,383 പേർക്കാണ് പരിശോധന നടത്തിയതെന്ന് ഐസിഎംആർ പറയുന്നു. പരിശോധന വ്യാപകമാക്കുന്നതാണ് രോഗികളുടെ എണ്ണം വർധിക്കുന്നതിനു കാരണം. രാജ്യത്ത് 1,087 ലബോറട്ടറികളാണ് കോവിഡ്-19 പരിശോധനയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 780 എണ്ണം സർക്കാർ നിയന്ത്രണത്തിലുള്ളതാണ്.
രാജ്യത്ത് ഒറ്റദിവസം 23,000 രോഗികൾ
12:36 AM Jul 05, 2020 | Deepika.com