ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ്-19 രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. ഇന്നലെ 4280 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,07,001 ആയി. 65 പേർകൂടി മരണത്തിനു കീഴടങ്ങിയതോടെ മൊത്തം മരണസംഖ്യ 1,450 ആയി ഉയർന്നു. ഇന്നലെ 2,214 പേർക്കാണ് രോഗമുക്തി. ഇതോടെ 60,592 പേർ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു താഴെയാണ് തമിഴ്നാടിന്റെ സ്ഥാനം. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പി. അൻപളകനും രോഗബാധ സ്ഥിരീകരിച്ചു.
അതേസമയം, വ്യാപകപരിശോധന മൂലം രോഗം നേരത്തെ കണ്ടെത്തുന്നതാണ് രോഗികളുടെ എണ്ണത്തിലുള്ള വർധനയ്ക്കു കാരണമെന്നു സർക്കാർ വിശദീകരിക്കുന്നു. വെള്ളിയാഴ്ച 35,028 പേർക്കാണ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് മൊത്തം 12.70 ലക്ഷം ആളുകൾക്ക് ഇതുവരെ പരിശോധന നടത്തിയെന്നും സർക്കാർ വ്യക്തമാക്കി.
തമിഴ്നാട്ടിൽ രോഗബാധിതർ ഒരു ലക്ഷം കടന്നു
12:36 AM Jul 05, 2020 | Deepika.com