ബംഗളൂരു: കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. ഇന്നലെ 1694 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. ഇന്നലെ 21 പേർ മരിച്ചു. ഇതും ഒരു ദിവസത്തെ ഉയർന്ന സംഖ്യയാണ്. ആകെ മരണം 293 ആയി. 10,608 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്നലെ ബംഗളൂരു അർബൻ ജില്ലയിൽ മാത്രം 994 പേർക്കു രോഗം സ്ഥിരീകരിച്ചു.
മംഗളൂരു സിറ്റി നോര്‍ത്ത് മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എ ഡോ. ഭരത് ഷെട്ടിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രാമചന്ദ്ര ബായാറിനും മംഗളൂരു റെയില്‍വേ സ്റ്റേഷനിലെ അഞ്ച് മലയാളി ജീവനക്കാര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു.
കർണാടകയിൽ വ്യാപനം അതിതീവ്രം; ഇന്നലെ 1694 രോഗികൾ
01:29 AM Jul 04, 2020 | Deepika.com