ഭോപ്പാൽ: മധ്യപ്രദേശിൽ 28 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചു. ഇവരിൽ 12 പേർ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളായ മുൻ കോൺഗ്രസുകാരാണ്. ഇന്നലത്തെ വിക സനത്തോടെ മന്ത്രിസഭയുടെ അംഗബലം 34 ആയി.
മന്ത്രിമാരിൽ 15 പേർ പുതുമുഖങ്ങളാണ്. മുൻ പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ, ജ്യോതിരാദിത്യ സിന്ധ്യയുടെ പിതൃസഹോദരി യശോധര രാജെ സിന്ധ്യ എന്നിവർ മന്ത്രിമാരായി. അതേസമയം, ചൗഹാന്റെ ഉറ്റ അനുയായികളായ പലരും മന്ത്രിസഭയിൽ ഇടം കണ്ടില്ല.
മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളായ 22 എംഎൽഎമാർ രാജിവച്ചതിനെത്തുടർന്നായിരുന്നു കമൽനാഥ് നേതൃത്വം നല്കിയ കോൺഗ്രസ് സർക്കാർ വീണത്.
സിന്ധ്യ പക്ഷത്തിനു 12 മന്ത്രിമാർ
01:23 AM Jul 03, 2020 | Deepika.com