ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉടലെടുത്ത ഗൽവാൻ താഴ്വരയിൽ ടി 90 ടാങ്കുകൾ വിന്യസിച്ച് ഇന്ത്യ. അതിർത്തിസംഘർഷം പരിഹരിക്കാനുള്ള നടപടികൾ തുടരുന്പോഴും ചൈനയുടെ ഏതു പ്രകോപനവും നേരിടാനാണ് ഇന്ത്യയുടെ ശ്രമം.
ആറ് ടി-90 ഭീഷ്മ ടാങ്കുകളാണ് ഇന്ത്യൻ സൈന്യം വിന്യസിച്ചത്. മേഖലയിലൽ ടാങ്ക്വേധ മിസൈൽ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കിഴക്കൻ ലഡാക്കിലെ 1597 കിലോമീറ്റർ ദൂരമുള്ള നിയന്ത്രണരേഖയിലുടനീളം യുദ്ധവാഹനങ്ങളും പീരങ്കികളും ഇന്ത്യ നേരത്തേതന്നെ വിന്യസിച്ചിട്ടുണ്ട് . സ്പാൻഗുർ ചുരത്തിലൂടെയുള്ള ചൈനയുടെ ഏത് ആക്രമണത്തെയും നേരിടാൻ ചുഷൂൽ സെക്ടറിൽ രണ്ട് ടാങ്ക് റെജിമെന്റിനെയും വിന്യസിച്ചു. വ്യോമ, നാവികസേനകൾ നിതാന്ത ജാഗ്രതയിലാണ്.
ഗൽവാനിൽ ടി 90 ടാങ്കുകൾ വിന്യസിച്ച് ഇന്ത്യ
12:43 AM Jul 01, 2020 | Deepika.com