മുംബൈ: നഗരത്തിലെ താജ് ഹോട്ടലുകൾ ആക്രമിക്കുമെന്ന് ഫോണിൽ ഭീഷണി. കൊളാബയിലെ താജ് ഹോട്ടൽ, ബാന്ദ്രയിലെ താജ് ലാൻഡ്സ് എൻഡ് എന്നിവയുടെ സുരക്ഷ ഇതേത്തുടർന്ന് അതിശക്തമാക്കി. 2008ലെ ഭീകരാക്രമണത്തിന്റെ വേദികളിലൊന്നായിരുന്നു കൊളാബയിലെ താജ്.
ഇന്നലെ ഉച്ചയ്ക്കു 12.30നു വിളിച്ചയാൾ, ലഷ്കർ ഇ തൊയ്ബ ഭീകരനെന്നു പരിചയപ്പെടുത്തിയാണ് ഭീഷണി മുഴക്കിയത്. പാക്കിസ്ഥാനിലെ കറാച്ചിയിൽനിന്നാണു വിളിക്കുന്നതെന്നും ഹോട്ടലുകൾ ആക്രമിക്കുമെന്നും പറഞ്ഞു.
ഹോട്ടലുകാർ ഉടൻ പോലീസിനെ അറിയിച്ചു. ഹോട്ടലുകളുടെ പരിസരത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചു. ഹോട്ടലുകളിലേക്കുള്ള റോഡുകളിൽ ഗതാഗതം നിയന്ത്രണവിധേയമാക്കി. ഭീഷണിയെത്തുടർന്ന് താജ് ഹോട്ടലുകൾക്കു സുരക്ഷ വർധിപ്പിച്ചു.
മുംബൈയിലെ താജ് ഹോട്ടലുകൾക്കു ഭീകരാക്രമണ ഭീഷണി
12:43 AM Jul 01, 2020 | Deepika.com