മുംബൈ: പാൽഘറിൽ ആൾക്കൂട്ട ആക്രമണത്തിൽ സന്യാസി കൊല്ലപ്പെട്ടതിനെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയെന്ന കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ-ഇൻ-ചീഫ് അർണബ് ഗോസ്വാമിക്കെതിരേ പോലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകൾ ബോംബെ ഹൈക്കോടതി റദ്ദാക്കി.
ലോക്ക് ഡൗൺ കാലയളവിൽ ബാന്ദ്രയിൽ കുടിയേറ്റത്തൊഴിലാളികൾ ഒത്തുകൂടിയതിനെക്കുറിച്ചും ഗോസ്വാമിയുടെ പ്രതികരണം വിവാദമായിരുന്നു.
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരേ പ്രസ്താവന നടത്തിയെങ്കിലും അത് അക്രമത്തിനു പ്രോത്സാഹനം നല്കുന്നതല്ലെന്നായിരുന്നു ജസ്റ്റീസ് ഉജ്വൽ ഭുയാൻ, റിയാസ് ചഗ്ല എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
അർണബ് ഗോസ്വാമിക്കെതിരായ രണ്ടു കേസുകൾ റദ്ദാക്കി
12:43 AM Jul 01, 2020 | Deepika.com