ഇന്ത്യ-ചൈന ധാരണയായി
01:16 AM Jun 06, 2020 | Deepika.com
ന്യൂഡൽഹി: ലഡാക്കിലെ സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കാൻ ഇന്ത്യയും ചൈനയും. ഇന്നു ലഫ്റ്റനന്റ് ജനറൽമാരുടെ തലത്തിൽ ഇന്ത്യ-ചൈന ചർച്ച നടക്കാനിരിക്കെയാണ് നയതന്ത്രതലത്തിലെ ഈ ധാരണ. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവ ചൈനീസ് വിദേശമന്ത്രാലയത്തിലെ വു ജിയാംഗ് ഹോയുമായി ചർച്ച നടത്തി. ലഡാക്കിലെ സംഘർഷം ഒരുമാസം പിന്നിട്ടു.