ന്യൂഡൽഹി: അപഹാസ്യമാംവിധം ഗുരുതര വീഴ്ചകൾ പതിവായതോടെ ആഭ്യന്തരമന്ത്രി അമിത്ഷായുടെ മന്ത്രാലയത്തിലെ മാധ്യമ വിഭാഗത്തിൽ അടിമുടി അഴിച്ചുപണി.
ഏറ്റവും ഒടുവിലായി പശ്ചിമബംഗാളിൽ വീശിയടിച്ച ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾക്കൊപ്പം മദ്യപാന ദൃശ്യം കൂടി ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ മാധ്യമവിഭാഗം പൊളിച്ചടുക്കിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് ദുരന്തനിവാരണ സേനയുടെ രക്ഷാ പ്രവർത്തന ദൃശ്യങ്ങൾക്കൊപ്പം മദ്യക്കുപ്പികളടക്കമുള്ള ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. വീട്ടിലിരുന്ന ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനു പറ്റിയ കൈപ്പിഴ എന്നായിരുന്നു ഇതു സംബന്ധിച്ച വിശദീകരണം. എന്നാൽ, ഈ സംഭവത്തിനു തൊട്ടുപിന്നാലെ മന്ത്രാലയത്തിന്റെ മാധ്യമ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ മാറ്റുകയായിരുന്നു.
അമിത്ഷായുടെ മാധ്യമവിഭാഗത്തിൽ അഴിച്ചുപണി
12:32 AM Jun 06, 2020 | Deepika.com