ഈറോഡ്: രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ മുപ്പത്തിനാലുകാരി മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ പെരുന്തുറയിലാണു സംഭവം.
പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ മുക്കിയാണു കൊന്നത്. ഇതിനുശേഷം യുവതി തൂങ്ങിമരിച്ചു. യുവതിക്ക് ഒമ്പതു വയസുള്ള പെണ്‍കുട്ടികൂടിയുണ്ട്. രണ്ടാമത്തേത് ആണ്കുട്ടിയാകുമെന്നായിരുന്നു യുവതി വിശ്വസിച്ചിരുന്നത്. തമിഴ്നാട്ടില്‍ പെണ്‍ശിശുഹത്യ വ്യാപകമായിരിക്കുകയാണ്. ഏതാനും ദിവസം മുമ്പ് മധുര ജില്ലയില്‍ പെണ്‍കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതായിരുന്നു കാരണം.
തമിഴ്നാട്ടില്‍ വീണ്ടും പെണ്‍ശിശുഹത്യ
12:32 AM Jun 06, 2020 | Deepika.com