തമിഴ്നാട്ടില്‍ ഇന്നലെ 1438 രോഗികള്‍, 12 മരണം
12:32 AM Jun 06, 2020 | Deepika.com
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തമിഴ്നാട്ടില്‍ ഇന്നലെ 1438 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഉയര്‍ന്ന കണക്കാണിത്. ആകെ രോഗികള്‍ 28,694 ആയി. 12 പേരാണ് ഇന്നലെ മരിച്ചത്. ആകെ മരണം 232. തുടര്‍ച്ചയായ ആറാം ദിവസവും തമിഴ്നാട്ടില്‍ ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഓരോ ദിവസവും തലേ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം ഉയരുകയാണ്.