മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവ് ബാലേന്ദ്ര ശുക്ല കോണ്‍ഗ്രസില്‍ ചേര്‍ന്നു
12:32 AM Jun 06, 2020 | Deepika.com
ഭോപ്പാല്‍: മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ബാലേന്ദു ശുക്ല കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗ്വാളിയര്‍ മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള ബാലേന്ദു ശുക്ല 1993-98 കാലത്ത് മധ്യപ്രദേശ് മന്ത്രിയായിരുന്നു. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ ഉറ്റ അനുയായി ആയിരുന്നു ശുക്ല കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. ജോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ശുക്ല ബിജെപി വിടാന്‍ തീരുമാനിച്ചത്. ഇരുവരും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു.