മുംബൈ: കര്‍മയോഗി, രാജ്തിലക് തുടുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ് അനില്‍ സൂരി (77) കോവിഡ്-19 ബാധിച്ച് മരിച്ചു. പനിയെത്തുടര്‍ന്ന് ആരോഗ്യനില വഷളായ അനിലിനെ ബുധനാഴ്ച അഡ്വാന്‍സ്ഡ് മള്‍ട്ടിസ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ലീലാവതി, ഹിന്ദുജ ആശുപത്രികളില്‍ അനിലിനെ ആദ്യം എത്തിച്ചെങ്കിലും പ്രവേശനം നിഷേധിച്ചെന്ന് സഹോദരനും സിനിമാ നിര്‍മാതാവുമായ രാജീവ് സൂരി പറഞ്ഞു.
കോവിഡ് 19 സ്ഥിരീകരിച്ച് അനിലിനെ ശ്വസനതടസത്തെത്തുടര്ന്ന് വ്യാഴാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റി. രാത്രി ഏഴോടെ മരണം സ്ഥിരീകരിച്ചതായും രാജീവ് പറഞ്ഞു. കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് ഓഷിവാര ശ്മശാനത്തില്‍ ഇന്നലെ സംസ്കാരം നടത്തി. കഴിഞ്ഞദിവസം അന്തരിച്ച ബാസു ചാറ്റര്‍ജിയുടെ മന്‍സില്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് രാജീവ് സൂരി.
ബോളിവുഡ് നിര്‍മാതാവ് അനില്‍ സൂരി കോവിഡ്-19 ബാധിച്ച് മരിച്ചു
12:32 AM Jun 06, 2020 | Deepika.com