രാ​ഹു​ൽ ഗാന്ധി പ​ത്ര​പ്ര​വ​ർ​ത്ത​ന​ മേഖലയിലേക്കോ‍?

12:48 AM Jun 05, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞ രാ​ഹു​ൽ ഗാ​ന്ധി രാ​ഷ്‌ട്രീയത്തി​ൽനി​ന്ന് പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്കു വ​ഴി​മാ​റു​ക​യാ​ണോ​യെ​ന്നു സമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക ചോ​ദ്യ​ങ്ങ​ൾ. ബ​ജാ​ജ് ഓ​ട്ടോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ രാ​ജീ​വ് ബ​ജാ​ജു​മാ യു​ള്ള രാ​ഹു​ലി​ന്‍റെ ഓ​ണ്‍​ലൈ​ൻ സം​വാ​ദം വ​ന്പ​ൻ ഹി​റ്റ് ആ​യി മാ​റി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ട്വി​റ്റ​റി​ൽ ചോ​ദ്യ​ങ്ങ​ളു​യ​ർ​ന്ന​ത്.

സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ന്മാ​രാ​യ നൊ​ബേ​ൽ ജേ​താ​വ് അ​ഭി​ജി​ത് ബാ​ന​ർ​ജി, റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ, ആ​ഗോ​ള ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​രാ​യ ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ- സ്വീ​ഡ​നി​ലെ പ്ര​മു​ഖ എ​പ്പി​ഡോ​മി​യോ​ള​ജി​സ്റ്റ് ജോ​ഹാ​ൻ ജി​സേ​ക്കേ, ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. ആ​ശി​ഷ് ഝാ ​എ​ന്നി​വ​രു​മാ​യി നേ​ര​ത്തെ രാ​ഹു​ൽ ന​ട​ത്തി​യ അ​ഭി​മു​ഖ​ങ്ങ​ളും വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.