വിദേശികൾക്കു വീസ, നിയന്ത്രണങ്ങളിൽ ഇളവ്

12:13 AM Jun 04, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശി​ക​ൾ​ക്ക് രാ​ജ്യ​ത്തെ​ത്താ​നാ​യി വീ​സ, യാ​ത്രാനി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ ഇ​ള​വു വ​രു​ത്തി. വ്യ​വ​സാ​യി​ക​ൾ, ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ​ക്ക് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​തി​നാ​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യ​ത്.

ബി​സി​ന​സ് വീ​സ​യി​ൽ ചാ​ർ​ട്ടേ​​ഡ് വി​മാ​ന​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്കു വ​രു​ന്ന വ്യ​വ​സാ​യി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ രാ​ജ്യ​ത്തി​റ​ങ്ങാം. ല​ബോ​റ​ട്ട​റി​ക​ൾ, ഫാ​ക്ട​റി​ക​ൾ, രാ​ജ്യ​ത്തെ ആ​രോ​ഗ്യരം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര ​വ​ർ​ത്തി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ അ​ട​ക്ക​മു​ള്ള​വ​ർ, ആ​രോ​ഗ്യ ഗ​വേ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്കും ഇ​ള​വു​ണ്ട്. ഇ​വ​ർ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെയോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യു​ടെ​യോ ആ​രോ​ഗ്യ​ര​ക്ഷാ സ്ഥാ​പ​ന​ത്തി​ന്‍റെയോ ക്ഷ​ണ​പ​ത്ര​മോ സാ​ക്ഷ്യ​പ​ത്ര​മോ ഹാ​ജ​രാ​ക്ക​ണ​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

എ​ൻ​ജി​നി​യ​ർ​മാ​ർ, ഡി​സൈ​ന​ർ​മാ​ർ, മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ അ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ശാ​ഖ​ക​ൾ ഇ​ന്ത്യ​യി​ലു​ണ്ടെ​ങ്കി​ൽ രാ​ജ്യ​ത്തേ​ക്കു വ​രാം. നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ, ഡി​സൈ​ൻ സ്ഥാ​പ​ന​ങ്ങ​ൾ, സോ​ഫ്റ്റ്‌വേർ ഐ​ടി സ്ഥാ​പ​ന​ങ്ങ​ൾ, സാ​ന്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ​ഗ്ധ​ർ​ക്കും വി​ദേ​ശ​ത്ത് നി​ർ​മി​ച്ച യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കും ന​വീ​ക​ര​ണ​ത്തി​നു​മാ​യി എ​ത്തു​ന്ന സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ​ക്കും ഇ​ള​വു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ​ത്താ​നാ​കും.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ പു​തി​യ ബി​സി​ന​സ് വീ​സ​യ്ക്കോ തൊ​ഴി​ൽ വീ​സ​യ്ക്കോ അ​പേ​ക്ഷ ന​ൽ​കേ​ണ്ടിവ​രും.

ദീ​ർ​ഘ​കാ​ല മ​ൾ​ട്ടി​പ്പി​ൾ വീ​സ കൈ​വ​ശ​മു​ള്ള​വ​രാ​ണെ​ങ്കി​ൽ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തികാ​ര്യാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​സ സാ​ധു​വാ​ണോ​യെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. നേ​ര​ത്തെ ല​ഭി​ച്ച ഇ​ല​ക്‌ട്രോണി​ക് വീ​സ​ക​ളു​ടെ ബ​ല​ത്തി​ൽ ആ​ർ​ക്കും ഇ​ന്ത്യ​യി​ലേ​ക്കു വ​രാ​നാ​കി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.