ശരാശരി മഴ; കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പി​​​ന്‍റെ ര​​​ണ്ടാം പ്ര​​​വ​​​ച​​​നം

11:59 PM Jun 01, 2020 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​ന്ത്യ ഒ​​​ഴി​​​കെ ഒ​​​രു പ്ര​​​ദേ​​​ശ​​​ത്തും അ​​​ധി​​​ക​​​മ​​​ഴ പ്ര​​​വ​​​ചി​​​ക്കാ​​​തെ ഇ​​​ന്ത്യ​​​ൻ കാ​​​ലാ​​​വ​​​സ്ഥാ​​​വ​​​കു​​​പ്പ് (ഐ​​​എം​​​ഡി). ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല ശ​​​രാ​​​ശ​​​രി​​​യു​​​ടെ 102 ശ​​​ത​​​മാ​​​നം മ​​​ഴ കി​​​ട്ടു​​​മെ​​​ന്നാ​​​ണു പ്ര​​​വ​​​ച​​​നം. ശ​​​രാ​​​ശ​​​രി​​​യു​​​ടെ 96 മു​​​ത​​​ൽ 104 വ​​​രെ ശ​​​ത​​​മാ​​​നം മ​​​ഴ ല​​​ഭി​​​ക്കു​​​ന്ന​​​ത് ശ​​​രാ​​​ശ​​​രി​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്കും.

ജൂ​​​ൺ- സെ​​​പ്റ്റം​​​ബ​​​ർ തെ​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മ​​​ൺ​​​സൂ​​​ണി​​ൽ (കാ​​​ല​​​വ​​​ർ​​​ഷം) രാ​​​ജ്യ​​​ത്തു പൊ​​​തു​​​വേ 102 ശ​​​ത​​​മാ​​​നം മ​​​ഴ​​​യാ​​​ണു പ്ര​​​വ​​​ചി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നേ​​​ക്കാ​​​ൾ നാ​​​ലു​​​ശ​​​ത​​​മാ​​​നം കൂ​​​ടു​​​ക​​​യോ കു​​​റ​​​യു​​​ക​​​യോ ചെ​​​യ്യാം.

മേ​​​ഖ​​​ല, പ്ര​​​വ​​​ച​​​നം (ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ) ഇ​​​ങ്ങ​​​നെ: ദ​​​ക്ഷി​​​ണേ​​​ന്ത്യ 102, മ​​​ധ്യേ​​​ന്ത്യ 103, വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ് 107, വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക് 96, മേ​​​ഖ​​​ലാ പ്ര​​​വ​​​ച​​​ന​​​ത്തി​​​ൽ എ​​​ട്ടു​​​ശ​​​ത​​​മാ​​​നം കൂ​​​ടുക​​​യോ കു​​​റ​​​യു​​​ക​​​യോ ചെ​​​യ്യാം.

ജൂ​​​ലൈ​​​യി​​​ൽ ശ​​​രാ​​​ശ​​​രി​​​യു​​​ടെ 103 ശ​​​ത​​​മാ​​​ന​​​വും ഓ​​​ഗ​​​സ്റ്റി​​​ൽ 97 ശ​​​ത​​​മാ​​​ന​​​വും മ​​​ഴ പ്ര​​​വ​​​ചി​​​ച്ചു. ചി​​​ല വി​​​ദേ​​​ശ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ രാ​​​ജ്യ​​​ത്ത് ശ​​​രാ​​​ശ​​​രി​​​യി​​​ലും കൂ​​​ടു​​​ത​​​ൽ മ​​​ഴ പ്ര​​​വ​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്.

ഏ​​​പ്രി​​​ലി​​​ലെ ആ​​​ദ്യ പ്ര​​​വ​​​ച​​​ന​​​ത്തി​​​ലും ശ​​​രാ​​​ശ​​​രി മ​​​ഴ കി​​​ട്ടു​​​മെ​​​ന്നാ​​​ണു പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ശ​​​രാ​​​ശ​​​രി​​​യു​​​ടെ 110 ശ​​​ത​​​മാ​​​നം മ​​​ഴ കി​​​ട്ടി. അ​​​തി​​​നു മു​​​ന്പ് അ​​​ഞ്ചു​​​വ​​​ർ​​​ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യി കാ​​​ല​​​വ​​​ർ​​​ഷ മ​​​ഴ ശ​​​രാ​​​ശ​​​രി​​​യി​​​ലും കു​​​റ​​​വാ​​​യി​​​രു​​​ന്നു.

വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​ണ് ഇ​​​ത്ത​​​വ​​​ണ ജൂ​​​ൺ ഒ​​​ന്നി​​​നു ത​​​ന്നെ കാ​​​ല​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ൺ എ​​​ട്ടി​​​നാ​​​ണു മ​​​ഴ തു​​​ട​​​ങ്ങി​​​യ​​​ത്. അ​​​തി​​​നു മു​​​ന്പു ര​​​ണ്ടു​​​വ​​​ർ​​​ഷം മേ​​​യി​​​ൽ ത​​​ന്നെ മ​​​ഴ ആ​​​രം​​​ഭി​​​ച്ചു.