മുംബൈ: ബോളിവുഡ് സംഗീതസംവിധായക സഹോദരന്മാരായ സാജിദ്വാജീദിലെ വാജിദ് ഖാന് (42) കോവിഡ്19 ബാധിച്ച് മരിച്ചു. സല്മാന് ചിത്രങ്ങളിലെ സ്ഥിരം സംഗീത സാന്നിധ്യമായിരുന്നു.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വാജിദ് ഹൃദയസ്തംഭനം മൂലം തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഇദ്ദേഹം കോവിഡ്19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
1998 ല്‍ പ്യാര് കിയാ തോ ഡര്‍ണാ ക്യാ എന്ന സല്മാന് ചിത്രത്തിനു സംഗീതം നല്‍കിക്കൊണ്ടാണ് സാജിദ്വാജിദ് സഹോദരന്മാര് ബോളിവുഡിലെത്തിയത്. ഗര്‍വ്, തേരാനാം, തുംകോനാ ഭൂല്പായോഗെ, പാര്‍ട്ടണര്‍, ദബാംഗ് പതിപ്പുകള്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. മ്യൂസിക് റിയാലിറ്റി ഷോയായ സരിഗമപായിലൂടെയും ഇവര്‍ പ്രശസ്തി നേടി. ഐപിഎല്‍ സീസണ് നാലിന്റെ തീം സോംഗ് ചെയ്തതും ഇവരാണ്.
ബോളിവുഡ് സംഗീതസംവിധായകന് വാജിദ് ഖാന് കോവിഡ് ബാധിച്ച് മരിച്ചു
11:58 PM Jun 01, 2020 | Deepika.com