മുംബൈ: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മുൻമന്ത്രിയുടെ മടങ്ങിവരവ് ആഘോഷിച്ച് മഹാരാഷ്ട്രയിലെ അനുയായികൾ.
മുൻമന്ത്രികൂടിയായ കോൺഗ്രസ് നേതാവ് രോഗമുക്തനായി ചെന്പൂരിലെ വസതിയിലെത്തിയപ്പോൾ നൂറുകണക്കിന് അനുയായികളാണ് പിന്തുണയുമായെത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വീടിനു മുന്നിലെ റോഡിൽ ചിലർ പടക്കംപൊട്ടിച്ചപ്പോൾ മറ്റുചിലർ പാട്ടുപാടി ആഹ്ലാദം പങ്കിട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
നവി മുംബൈയിലെ ആശുപത്രിയിലാണ് നേതാവ് കഴിഞ്ഞിരുന്നത്. മൂന്നുതവണ ടെസ്റ്റ് പോസിറ്റീവായെങ്കിലും തുടർന്നുള്ള പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിക്കുകയായിരുന്നു.
എന്നാൽ ആളുകൾ കൂട്ടംകൂടിയതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വരെ പോലീസ് കേസെടുത്തിട്ടില്ല.
മുൻമന്ത്രി കൊറോണ രോഗമുക്തനായി, ആഘോഷത്തിൽ നുറുകണക്കിനു പേർ
11:49 PM May 31, 2020 | Deepika.com