പൂഞ്ചില്‍ പാക് ഷെല്ലാക്രമണം; യുവാവിനു പരിക്കേറ്റു
11:49 PM May 31, 2020 | Deepika.com
ജമ്മു: കാഷ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ യുവാവിനു പരിക്കേറ്റു. ഗോഹ് ലാഡ് നിവാസിയായ മുഹമ്മദ് യാസിറി(25)നാണ് പരിക്കേറ്റത്. വീടിനു സമീപം മോര്‍ട്ടാര്‍ ഷെല്‍ പൊട്ടിത്തെറിച്ചാണ് ഇയാള്‍ക്കു പരിക്കേറ്റത്. ശനിയാഴ്ച രാത്ര പതിനൊന്നിന് ആരംഭിച്ച ആക്രമണം ഞായറാഴ്ച വെളുപ്പിന് 4.50 വരെ നീണ്ടു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.