ഭോപ്പാല്‍: മധ്യപ്രദേശിലെ മുന്‍ ബിജെപി എംപി പ്രേംചന്ദ് ബൊരാസി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രമുഖ ദളിത് നേതാവായ ബൊരാസി(59) സാന്‍വര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നാണു സൂചന. ജ്യോതിരാദിത്യ സിന്ധ്യയുടെ കടുത്ത വിമര്‍ശകനാണ് ബൊരാസി.
സിന്ധ്യക്കെതിരേ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ബൊരാസിയെ ബിജെപി പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവിയിരുന്ന ഇദ്ദേഹം 2018ലാണു ബിജെപിയിലെത്തിയത്.
മുന്‍ ബിജെപി എംപി പ്രേംചന്ദ് ബൊരാസി കോണ്‍ഗ്രസില്‍ ചേര്‍ന്നു
11:49 PM May 31, 2020 | Deepika.com