വിഷമവൃത്തത്തിലായി ജനം: പ്രിയങ്ക ഗാന്ധി
11:55 PM May 30, 2020 | Deepika.com
ലക്നോ: നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികദിനത്തിൽ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സാന്പത്തിക ബാധ്യതമൂലം ഉത്തർപ്രദേശിലെ ലഖിംപുരിൽ ആത്മാഹൂതി ചെയ്ത ആളുടെ ആത്മഹത്യാക്കുറിപ്പ് പ്രധാനമന്ത്രിയുടെ ഒന്നാംവാർഷികത്തിലെ കത്തുപോലെ നിരവധി പേരിലേക്കെത്തില്ല. എന്നാൽ, ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ എല്ലാവരെയും ഒരുപോലെ വിഷമസന്ധിയിലാക്കിയിട്ടുണ്ടെന്നു പ്രിയങ്ക ട്വീറ്റ് ചെയ്തു.