ലോക്ക് ഡൗണ്‍ അനന്തമായി തുടരാനാകില്ല: കേജരിവാൾ
11:55 PM May 30, 2020 | Deepika.com
ന്യൂഡൽഹി: കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്കപ്പെടുത്തുന്നുവെങ്കിലും ഡൽഹിയിൽ സ്ഥിരമായി ലോക്ക് ഡൗണ്‍ തുടരാൻ കഴിയില്ലെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട കാര്യമില്ല. എന്നാൽ, മരണസംഖ്യ കൂടുന്നതും ആശുപത്രികളിൽ ആവശ്യത്തിനു കിടക്കകൾ ഇല്ലാത്തതും ആശങ്ക ഉയർത്തുന്നുണ്ടെന്നു കേജരിവാൾ വീഡിയോ കോണ്‍ഫറൻസിൽ പറഞ്ഞു.