ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ എന്താണു സംഭവിക്കുന്നതെന്നു സർക്കാർ രാജ്യത്തോട് വിശദീകരിക്കണമെന്ന് രാഹുൽ ഗാന്ധി. ഇന്തോ-ചൈന വിഷയത്തിൽ സർക്കാർ ഇനിയും മൗനം പാലിക്കുന്നതു കൂടുതൽ ഉൗഹാപോഹങ്ങൾ ഉയരാനിടയാക്കും.
1.6 ലക്ഷത്തോളം ആളുകൾക്ക് കോവിഡ് ബാധിച്ച് അതിനെതിരേ പോരാടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ സർക്കാർ തെളിഞ്ഞ വിശദീകരണം നൽകണം- രാഹുൽ ആവശ്യപ്പെട്ടു.
ലഡാക്കിലെ സംഭവവികാസങ്ങൾ വിശദീകരിക്കണം: രാഹുൽ ഗാന്ധി
12:17 AM May 30, 2020 | Deepika.com