ബാലസോര്‍: ഹൈദരാബാദില്‍നിന്നു കാല്‍നടയായി ബംഗാളിലേക്കു പോയ അതിഥി തൊഴിലാളി ഒഡീഷയില്‍ മരിച്ചു. മരുമകനൊപ്പം യാത്ര തിരിച്ച ഹയാര്‍ മുഹമ്മദ് ആണ് ജന്മനാട്ടിലെത്താന് കഴിയാതെ മരണത്തിനു കീഴടങ്ങിയത്.
ബംഗാളിലെ പശ്ചിംപാരയിലേക്കായിരുന്നു ഹയാര്‍ യാത്ര തിരിച്ചത്. കെട്ടിടനിര്‍മാണ തൊഴിലാളികളായിരുന്ന ഇരുവര്‍ക്കും ലോക്ക്ഡൗണിനെത്തുടര്‍ന്ന് തൊഴില്‍ നഷ്ടമായിരുന്നു. അഞ്ചു ദിവസം മുമ്പായിരുന്നു ഇരുവരും യാത്ര ആരംഭിച്ചത്. വ്യാഴാഴ്ച രാത്രി ബാലസോര്‍ ജില്ലയിലെ സോറോയിലെത്തിയപ്പോളും ഹയാര്‍ മുഹമ്മദും മരമകനും അടച്ചിട്ട കടയുടെ വരാന്തയില്‍ കിടന്നുറങ്ങി. ഇന്നലെ രാവിലെ ഹയാറിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഹൈദരാബാദില്‍നിന്നു ബംഗാളിലേക്കു നടന്നുപോയ തൊഴിലാളി ഒഡീഷയില്‍ മരിച്ചു
12:17 AM May 30, 2020 | Deepika.com