തമിഴ്നാട്ടില്‍ 20,000 രോഗികള്‍, ഇന്നലെ 874
12:17 AM May 30, 2020 | Deepika.com
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 20,000 പിന്നിട്ടു. ഇന്നലെ 874 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും എണ്ണൂറിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഒമ്പതു പേരാണു മരിച്ചത്. ആകെ മരണം 154. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗികളുള്ളത് തമിഴ്നാട്ടിലാണ്. ഗുജറാത്തില്‍ ഇന്നലെ 372 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 15,944. ഇന്നലെ 20 പേര് മരിച്ചു. ആകെ മരണം 980. അഹമ്മദാബാദില്‍ മാത്രം മരിച്ചത് 798 പേരാണ്. ഇവിടെ ആകെ രോഗികള്‍ 11,597.