അതിര്‍ത്തിയില്‍ കാട്ടുതീ; കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു
12:17 AM May 30, 2020 | Deepika.com
ജമ്മു: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയിലുണ്ടായ കാട്ടുതീയില്‍ കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു. നിയന്ത്രണ രേഖയില്‍ ബാലാകോട്ട് സെക്ടറില്‍ കാട്ടുതീ പടര്‍ന്നെന്നും ഇതേത്തുടര്‍ന്ന് കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചെന്നും അധികൃതര്‍ അറിയിച്ചു.