ജമ്മു കാഷമീരില്‍ ട്രക്കിനു തീപിടത്തം; ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു
12:17 AM May 30, 2020 | Deepika.com
ജമ്മു: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ഉധംപുര്‍ ജില്ലയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ട്രക്കിനു തീപിടിച്ചു. തീപിടിത്തത്തെത്തുടര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ട്രക്കില്‍ 300 സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു.