മുംബൈ: മഹാരാഷ്ട്രയിൽ 2,598 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 59,546 ആയി. ഇന്നലെ 85 പേർ മരിച്ചു. ആകെ മരണം 1,982. ബുധനാഴ്ചത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം അഞ്ഞൂറിലേറെ കൂടിയത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിൽ ഇന്നലെ 12 മരണം, 827 രോഗികൾ
ചെന്നൈ: തമിഴ്നാട്ടിൽ ഇന്നലെ കോവിഡ് ബാധിച്ച് 12 പേർ മരിച്ചു. ആകെ മരണം 145 ആയി. 827 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ബുധനാഴ്ച 817 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. തുടർച്ചയായ രണ്ടാം ദിവസവും എണ്ണൂറിലധികം രോഗികളുണ്ടായത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 117 പേർ മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്. തമിഴ്നാട്ടിൽ ആകെ കോവിഡ് രോഗികൾ 19,372 ആയി.
ഗുജറാത്തിൽ ഇന്നലെ 367 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 15,572. ഇന്നലെ 22 പേർമരിച്ചു. ആകെ മരണം 960. മധ്യപ്രദേശിൽ ഇന്നല 192 പേർക്കുരോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 7,453. ഇന്നലെ എട്ടു പേർ മരിച്ചു. ആകെ മരണം 321. ഇൻഡോറിൽ മാത്രം 3,260 രോഗികളുണ്ട്. 122 പേരാണ് ഇൻഡോറിൽ മരിച്ചത്. സംസ്ഥാനത്തെ 52 ജില്ലകളിൽ 51ഉം കോവിഡ് ബാധിതമായി.
മഹാരാഷ്ട്രയിൽ രോഗികൾ അറുപതിനായിരത്തിലേക്ക്
01:19 AM May 29, 2020 | Deepika.com