ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ജൂണ്‍ ഒന്നു മുതൽ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാനുള്ള തീരുമാനത്തിൽനിന്നു പിന്തിരിയണമെന്ന് സംസ്ഥാനങ്ങൾ. ഒഡീഷ, രാജസ്ഥാൻ, ബിഹാർ, ഛത്തീസ്ഗഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളാണ് കേന്ദ്രസർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നു റിപ്പോർട്ടുകൾ പറയുന്നു.
കുടിയേറ്റ തൊഴിലാളികളെ സ്വദേശത്ത് എത്തിക്കുന്നതിനുള്ള ശ്രമിക് ട്രെയിനുകൾ ഒഴികെയുള്ള സർവീസുകൾ ഒരു മാസത്തേക്കു നിർത്തിവയ്ക്കണമെന്നാണ് ആവശ്യം.ജൂണ്‍ ഒന്നു മുതൽ 200 സ്പെഷൽ ട്രെയിനുകൾകൂടി ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇത് സംസ്ഥാനങ്ങളുടെ മേൽ അധിക സമ്മർദമുണ്ടാക്കുമെന്നു രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബംഗാൾ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പാസഞ്ചർ ട്രെയിനുകൾ ഉടൻ വേണ്ടെന്ന് സംസ്ഥാനങ്ങൾ
01:19 AM May 29, 2020 | Deepika.com