ബാന്ദ്ര: ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജോലി നഷ്ടമായി യുപിയില്‍ മടങ്ങിയെത്തിയ രണ്ട് അതിഥി തൊഴിലാളികള്‍ ജീവനൊടുക്കി. ബാന്ദ ജില്ലയിലാണു സംഭവം. സാമ്പത്തികപ്രയാസമാണു കാരണമെന്ന് ഇവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു.
ഡല്‍ഹിയില്‍നിന്നെത്തിയ സുരേഷ്(22), മുംബൈയില്‍നിന്നെത്തിയ മനോജ് എന്നിവരാണു ജീവനൊടുക്കിയത്. സുരേഷ് അഞ്ചു ദിവസം മുമ്പാണു നാട്ടിലെത്തിയത്. പത്തുദിവസം മുമ്പാണു മനോജ് നാട്ടിലെത്തിയത്. മാതാപിതാക്കള്‍ ഏറെ നാള് മുമ്പ് നഷ്ടമായ ഇയാള്‍ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. റേഷന്‍ വാങ്ങാന്‍പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലായിരുന്നു മനോജെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ജോലിയില്ല, പണമില്ല: യുപിയില്‍ മടങ്ങിയെത്തിയ രണ്ട് അതിഥി തൊഴിലാളികള്‍ ജീവനൊടുക്കി
12:22 AM May 29, 2020 | Deepika.com