ജാര്‍ഖണ്ഡില്‍ മൂന്നു മാവോയിസ്റ്റുകളെ വധിച്ചു
12:22 AM May 29, 2020 | Deepika.com
റാഞ്ചി: ജാര്‍ഖണ്ഡില്‍ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ഇന്നലെ വെളുപ്പിനായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സിആര്‍പിഎഫും സംസ്ഥാന പോലീസും സംയുക്തമായിട്ടായിരുന്നു മാവോയിസ്റ്റുകളെ നേരിട്ടത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ ഒരു വനിതയും ഉള്‍പ്പെടുന്നു. രണ്ടു മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു. ഒരു ഏകെ 47 ഉള്‍പ്പെടെ രണ്ടു റൈഫിളുകള്‍ സുരക്ഷാസേന പിടിച്ചെടുത്തു.