ഡൽഹിയിൽ ഒറ്റദിവസം 792 പേർക്ക് കോവിഡ്
11:41 PM May 27, 2020 | Deepika.com
ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ ആപത്കരമായ കുതിപ്പുമായി ഡൽഹി. ഇന്നലെ വൈകുന്നേരം അവസാനിച്ച 24 മണിക്കൂറിൽ 792 പേർക്കു രാജ്യതലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തെ ഏറ്റവും വലിയ വർധന. ഇതോടെ ഡൽഹിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 15,000 കടന്നു. 15 പേർകൂടി മരിച്ചതോടെ മരണസംഖ്യ 303 ആയി. 7,264 പേർ രോഗമുക്തരായി. ചൊവ്വാഴ്ച മാത്രം 310 പേർ രോഗമുക്തരായി. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാമതാണു ഡൽഹി. മഹാരാഷ്ട്ര യും തമിഴ്നാടുമാണ് രോഗികളുടെ പട്ടികയിൽ മുന്നിൽ.