മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണത്തിനിടെ ഭരണസഖ്യമായ മഹാ വികാസ് അഗാഡിയിലെ മുതിര്‍ന്ന നേതാക്കളുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി.
ഉപമുഖ്യമന്ത്രി അജിത് പവാര്‍, റവന്യു മന്ത്രിയും എംപിസിസി അധ്യക്ഷനുമായ ബാലാസാഹെബ് തോറാട്ട്, ജലവിഭവ മന്ത്രി ജയന്ത് പാട്ടീല്‍, ഗതാഗത മന്ത്രി അനില്‍ പരാബ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡ് രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു പരാതിയുന്നയിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി സംഘം ഗവര്‍ണര്‍ ബി.എസ്. കോഷിയാരിയെ സന്ദര്‍ശിച്ചിരുന്നു. മാഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ തിങ്കളാഴ്ച ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് എംവിഎ നേതാക്കള്‍ ആരോപണമുന്നയിച്ചത്. എന്നാല്‍, സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്കു താത്പര്യമില്ലെന്നു കോവിഡ് മഹാമാരി ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നാണു തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.
മുതിര്‍ന്ന എംവിഎ നേതാക്കളുമായി താക്കറെ കൂടിക്കാഴ്ച നടത്തി
11:36 PM May 27, 2020 | Deepika.com