അഹമ്മദാബാദ്: 76 വര്‍ഷം ഭക്ഷണമോ വെള്ളമോ കഴിക്കാതെ ജീവിച്ചെന്ന് അവകാശപ്പെട്ട പ്രഹ്ലാദ് ജാനി അന്തരിച്ചു. ചുന്‍രിവാല മാതാജി എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിനു 90 വയസായിരുന്നു. ഇന്നലെ രാവിലെ ഗാന്ധിനഗര്‍ ജില്ലയിലെ ചരാദ ഗ്രാമത്തിലായിരുന്നു അന്ത്യം. 76 വര്‍ഷം ആഹാരമോ വെള്ളമോ കഴിക്കാതെ ജീവിച്ചുവെന്ന് അവകാശപ്പെട്ട പ്രഹ്ലാദ് ജാനിയെ 2003ലും 2010ലും ശാസ്ത്രജ്ഞര്‍ പരിശോധിച്ചിരുന്നു.
ബനാസ്കന്ത ജില്ലയിലെ അംബാജി ക്ഷേത്രത്തിനു സമീപമുള്ള ഗുഹാ ആശ്രമത്തില്‍ ജാനിയുടെ മൃതദേഹം എത്തിച്ചു. അനുയായികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി രണ്ടു ദിവസം മൃതദേഹം ആശ്രമത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ജന്മനാട്ടില് കുറച്ചുകാലം കഴിയണമെന്ന ആഗ്രഹത്തെത്തുടര്‍ന്നാണ് പ്രഹ്ലാദ് ജാനി ചരാദയിലെത്തിയത്. പതിന്നാലാം വയസില്‍ ജാനി ആഹാരവും വെള്ളവും ഉപേക്ഷിച്ചതാണെന്ന് അനുയായികള്‍ പറയുന്നു. അംബാദേവിയുടെ കടുത്ത ഭക്തനായിരുന്ന ജാനി ചുവന്ന സാരി അണിഞ്ഞ് സ്ത്രീയെപ്പോലെയായിരുന്നു നടന്നിരുന്നത്. അങ്ങനെയാണ് ചുന്രി മാതാജി എന്ന പേരു ലഭിച്ചത്.
76 വര്‍ഷം ഭക്ഷണമോ വെള്ളമോ കഴിക്കാതെ ജീവിച്ചെന്ന് അവകാശപ്പെട്ട പ്രഹ്ലാദ് ജാനി അന്തരിച്ചു
11:56 PM May 26, 2020 | Deepika.com