മുംബൈ: മഹാരാഷ്ട്രയിൽ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 97 പേർ. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. സംസ്ഥാനത്ത് ആകെ മരണം 1,792 ആയി.
അതേസമയം, പുതിയ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. ഇന്നലെ 2,091 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 54,758. തിങ്കളാഴ്ച 2,436 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച രോഗികളുടെ എണ്ണം മൂവായിരം പിന്നിട്ടിരുന്നു.
ഗുജറാത്തിൽ ഇന്നലെ 27 പേർ മരിച്ചു. ആകെ മരണം 915. ഇന്നലെ 361 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 14,829.
മഹാരാഷ്ട്രയിൽ ഇന്നലെ 97 മരണം
11:56 PM May 26, 2020 | Deepika.com