മുൻ ചീഫ് ജസ്റ്റീസ് കോവിഡ് മൂലം മരണമടഞ്ഞു
12:32 AM May 26, 2020 | Deepika.com
ചെന്നൈ: ഹിമാചൽപ്രദേശ് ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റീസ് വി.രത്നം (87) അന്തരിച്ചത് കോവിഡ് മൂലം. ശനിയാഴ്ച അന്തരിച്ച അദ്ദേഹത്തിന്റെ സ്രവ പരിശോധന പോസിറ്റീവായതായി ഇന്നലെ അറിയിച്ചു. മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയും ആക്റ്റിംഗ് ചീഫ് ജസ്റ്റീസുമായിരുന്നിട്ടാണ് ഹിമാചൽപ്രദേശ് ചീഫ് ജസ്റ്റീസായി മാറ്റപ്പെട്ടത്.