അശോക് ചവാനു കോവിഡ് ബാധിച്ചു
12:32 AM May 26, 2020 | Deepika.com
മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനു കോവിഡ് സ്ഥിരീകരിച്ചു. കോൺഗ്രസ് നേതാവായ ചവാൻ ഇപ്പോൾ പൊതുമരാമത്തു മന്ത്രിയാണ്. ഉദ്ധവ് താക്കറേ മന്ത്രിസഭയിൽ കോവിഡ് ബാധിച്ച ആദ്യ മന്ത്രി ജിതേന്ദ്ര അഹാദ് സുഖം പ്രാപിച്ചിരുന്നു.